കാർമേഘങ്ങളുടെ മാറാല നീക്കി, അൽപം ശ്വാസം കിട്ടാനെന്നവണ്ണം തല പുറത്തേക്കിടാൻ വെമ്പൽ കൊള്ളുന്ന ചന്ദ്രനെ നോക്കി, അവളേയും മാറോടടുക്കി ഞാനിരിക്കെ പെട്ടെന്നായിരുന്നു അവൾ ചോദിച്ചത് ..
"എന്തു മണാല്ലേ ഗോപേട്ടാ ഈ സാംബ്രാണിക്ക് ?!!"
"എന്തോ..എനിക്കീ ഗന്ധം പണ്ടേ വെറുപ്പാണ്.."
തെല്ലോരമ്പരപ്പോടെ അവൾ ചോദിച്ചു : "അതെന്താ?"
" എന്റെ അച്ഛൻ മരിച്ചപ്പോ അവിടെ തളം കെട്ടി നിന്നത് ഈ ഗന്ധമായിരുന്നു!മരണത്തിന്റെ ഭീകരതയോ ഭീതിയോ ഒന്നും തിരിച്ചറിയാനാകാത്ത ചെറുപ്രായം ആയിരുന്നെങ്കിലും എന്തോ..അന്നേ എനിക്കീ ഗന്ധം ഇഷ്ടമല്ലായിരുന്നു..
കൃത്യം 15 വർഷങ്ങൾക്ക് ശേഷം എന്റെ അമ്മയുടെ ചിത എരിഞ്ഞടങ്ങിയപ്പോഴും ഇതേ ഗന്ധമായിരുന്നു ..
ഇന്നിപ്പോ ഈ പുകച്ചുരുളുകൾ എന്റെ ആത്മാവിനു കൂട്ടയിട്ടാണ് ഉയരുന്നത് എങ്കിലും..
എന്തോ..എനിക്കിന്നും ഈ ഗന്ധം വെറുപ്പു തന്നെ!!"
കാരമുള്ളിൽ ചവുട്ടിയ പോലെ അവൾ പിടഞ്ഞെനീറ്റപ്പോഴേക്കും കാർമേഘങ്ങൾ ചന്ദ്രനെ മുഴുവനായും വിഴുങ്ങിക്കഴിഞ്ഞിരുന്നു!
6 comments:
ചില ഗന്ധങ്ങള്‍ അങ്ങിനെയാണ് ....
കൊള്ളാലോ താന്തോന്നിത്തരം
@ajith:
നന്ദി സഖാവേ :)
ഇന്നിപ്പോ ഈ പുകച്ചുരുളുകൾ എന്റെ ആത്മാവിനു കൂട്ടയിട്ടാണ് ഉയരുന്നത് എങ്കിലും..
"ആത്മാവിനു കൂട്ടായിട്ടാണ് "... എന്നാണോ ഉദ്ദേശിച്ചത്. കഥ ഇഷ്ടമായി.
നന്നായി :)
പുകച്ചുരുളുകള്‍ ആത്മാവില്‍ നിന്നും പറന്നു പൊങ്ങുന്ന
പക്ഷിക്കൂട്ടങ്ങളാണ്
Post a Comment